കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ഗാംഗ്സ്റ്റര്‍ ചിത്രെ ‘ജഗമേ തന്തിരം’ നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. 50 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള കരാറിലൂടെയാണ് നേരിട്ടുള്ള ഒടിടി റിലീസിന് നെറ്റ്ഫ്ളിക്സ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് നെറ്റ്ഫ്ളിക്സ് മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.
ലണ്ടന്‍ പ്രധാന ലൊക്കേഷനായി ഒരുക്കിയ ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ജോജു ജോര്‍ജും ഈ ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. വൈ നോട്ട് ശശികാന്താണ് ചിത്രം നിര്‍മിക്കുന്നത്. പട്ടാസ്, അസുരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന ധനുഷിന് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. മേയ് 1നാണ് റിലീസ്. ഐശ്വര്യയുടെ തമിഴിലെ ആദ്യ നായികാ വേഷമാണ് സുരുളിയിലേത്.
Jagame Thanthiram, the Dhanush starer directed by Karthik Subbaraj bagged by Netflix for a big price. Aishwarya Lekshmi playing the female lead. Here is the teaser.