അസുരന്‍ റീമേക്ക് ‘നാരപ്പ’യുടെ ടീസര്‍

വെട്രിമാരന്‍റെ സംവിധാനത്തില്‍ തമിഴില്‍ കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ ചിത്രമാണ് അസുരന്‍. ധനുഷിന്റെ കരിയറില്‍ ടോട്ടല്‍ ബിസിനസില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് പ്രദര്‍ശനത്തിന് തയ്യാറെടുക്കുയാണ്. ശ്രീകാന്ത് അഡ്ഡല സംവിധാനം ചെയ്ത് ‘നാരപ്പ’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ വെങ്കടേഷ് ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.

തമിഴില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നായികാ വേഷത്തില്‍ പ്രിയാമണി എത്തുന്നു. ചിത്രം അടുത്ത വര്‍ഷം ആദ്യം തന്നെ തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Here is the teaser of Telugu film Narappa. This is the remake of Tamil film Asuran. Directed by Sreekanth Addala.

Latest Other Language Trailer