ജിബൂട്ടിയുടെ ടീസര്‍ ജിബൂട്ടി പ്രധാനമന്ത്രി പുറത്തിറക്കി

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “ജിബൂട്ടി” റിലീസിന് തയാറെടുക്കുകയാണ്. അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലായിരുന്നു ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. ചിത്രത്തിന്‍റെ ടീസര്‍ ജിബൂട്ട് പ്രധാനമന്ത്രി അബ്ദുൾകാദർ കമിൽ മുഹമ്മദ് പുറത്തിറക്കി.

സംവിധായകന്‍ സിനുവിന്‍റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം നിര്‍വഹിച്ചു. ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ ദിലീഷ് പോത്തനും പ്രധാന വേഷത്തില്‍ എത്തുന്നു.

തമിഴ് നടൻ കിഷോർ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം,, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങിയവരും അഭിമയിക്കുന്നു. ടി. ഡി. ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീതം ദീപക് ദേവാണ്.

Here is the teaser for Amith Chakkalaikkal directorial Djibouti. SJ Sinu directorial has Dileesh Pothan in pivotal role.

Latest Upcoming