തെന്നിന്ത്യന്‍ നായികാ താരം തമന്നാ ഭാട്ടിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ തമന്നയുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരിക്കേ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
നേരത്തേ ഓഗസ്റ്റിലാണ് താരത്തിന്‍റെ മാതാപിതാക്കള്‍ക്ക് കോവിഡ് വന്നത്. തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് തടസപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മൂലം തടസപ്പെട്ട ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പലയിടത്തും ആരംഭിച്ചുവെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Actress Tamannah Bhatia tested for COVID19. Earlier her parents were recovered from COVID 19.