കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന്റെ ആഹ്ലാദത്തിലാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി അരങ്ങേറിയ ശ്യാം ഇപ്പോള്‍ വീണ്ടും ദീലീഷ് പോത്തന്റെ സംവിധാനത്തിനായി തിരക്കഥ ഒരുക്കുകയാണ്. ശ്യാം തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും ശ്യാം പറയുന്നു.
മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഒരു പോലെ പ്രിയമായതിനൊപ്പം ദേശീയ പുരസ്‌കാരമുള്‍പ്പടെ കരസ്ഥമാക്കിയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ സംഭാഷണ രചനയിലും ദിലീഷ് പോത്തന്‍ പങ്കാളിയായിരുന്നു.