അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ തിയറ്ററുകളില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ ഗുരുവിനെ കണ്ടപ്പോള്‍ ആവേശഭരിതനായി. ടിനുവിന്റെ ഈ സന്തോഷ പ്രകടനം ഫേസ്ബുക്കിലൂടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പ്രേക്ഷകരുമായി പങ്കുവെച്ചു. സ്വതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തില്‍ ലിജോ ഒരു സ്‌റ്റൈലിഷ് ഗസ്റ്റ് റോള്‍ ചെയ്തിട്ടുമുണ്ട്.
Tags:LIJO JOSE PALLISSERYShameer muhammadswathanthryam ardharathriyiltinu pappachan