അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ തിയറ്ററുകളില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കേരള ബോക്‌സ് ഓഫിസില്‍ 1.30 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 3.19 ലക്ഷം രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിവസം 3.77 ലക്ഷം രൂപയും മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നേടി.
ദിലീപ് കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജേക്കബ്ബ് എന്ന യുവാവായാണ് ആന്റണി എത്തുന്നത്. ചില അപ്രതീക്ഷിത സംഭവഭങ്ങളുടെ ഫലമായി ഒറ്റ രാത്രി കൊണ്ട് ഇയാളുടെ ജിവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കോട്ടയത്തും മംഗലാപുരത്തുമായി ചിത്രീകരിക്കുന്ന ഈ സിനിമയില്‍ ചെമ്പന്‍ വിനോദും പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. കോട്ടയം ഭാഷ സംസാരിക്കുന്ന അല്‍പ്പം നര്‍മ സ്വഭാവത്തിലുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്നു. ബി ഉണ്ണികൃഷ്ണന്‍, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം
Tags:antony vargeeseswathanthryam ardharathriyiltinu pappachan