ഇത്തവണത്തെ ഓണത്തിന് വന്‍ ചിത്രങ്ങളുമായി പ്രേക്ഷകരെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് സൂര്യ ടിവി. ലഭിക്കുന്ന സൂചനകള്‍ പ്രകാരം മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍, മോഹന്‍ലാല്‍ ചിത്രം നീരാളി, ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടി, കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പ്പാപ്പ, ടോവിനോ തോമസ് ചിത്രം മായാനദി എന്നിവയായിരിക്കും ഓണക്കാലത്ത് സൂര്യ ടിവി പ്രീമിയര്‍ ഷോ നടത്തുക.
ഇതില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ 50 ദിവസം പൂര്‍ത്തിയാക്കി റിലീസ് സെന്ററുകളില്‍ തുടരുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം നീരാളിയും ചില സെന്ററുകളിലുണ്ട്. മറ്റു ചാനലുകളും ഏറ്റവും പുതിയ ഹിറ്റ്ചിത്രങ്ങളും താരചിത്രങ്ങളുമാണ് ഓണത്തിനായി കരുതിവെച്ചിട്ടുള്ളത്.