സൂധ കോരംഗ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പുറത്തുവന്നു. സൂരറൈ പോട്ടാ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് പറയുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ബിസിനസ് ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖര്‍ അണിനിരക്കും എന്നാണ് സൂചന.
In love with what’s happening here on the sets …!Here is the #TitleLook of #SooraraiPottru #சூரரைப்போற்று#DirSudhaKongara@gvprakash @nikethbommi @Aparnabala2@editorsuriya@jacki_art@rajsekarpandian @2D_ENTPVTLTD@guneetm pic.twitter.com/fG8zMuith7
— Suriya Sivakumar (@Suriya_offl) April 13, 2019
പിരീഡ്‌സ് ദ എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗുനീത് മോംഗയും സൂര്യയുടെ 2ഡി എന്റര്‍ടെയ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. ഇന്ത്യയില്‍ ചിലവുകുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് ഗോപിനാഥ്. ഇരുതി സുട്ര് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയയായ സംവിധായകയാണ് സുധ കോരംഗ്. ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നല്‍കുന്നു.