സൂര്യയുടെ ‘ സൂരറൈപോട്ര്’ തിയറ്ററുകളിലേക്ക്

സൂര്യയുടെ ‘ സൂരറൈപോട്ര്’ തിയറ്ററുകളിലേക്ക്

കോവിഡ് പ്രതിസന്ധി മൂലം തിയറ്ററുകള്‍ അടച്ചപ്പോള്‍ ഒടിടി റിലീസിന് തീരുമാനമെടുത്ത ആദ്യ സൂപ്പര്‍ താര ചിത്രങ്ങളിലൊന്നായിരുന്നു ‘സൂരറൈപോട്ര്’. സുധ കോംഗാരയുടെ സംവിധാവനത്തില്‍ സൂര്യ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം നിര്‍മിച്ചത് സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ്. ചിത്രം ഒടിടി റിലീസ് ചെയ്യാനുള്ള സൂര്യയുടെ തീരുമാനം ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയെങ്കിലും പിന്നീട് ആ തീരുമാനം ശരിയായി വരികയായിരുന്നു. ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

അപര്‍ണ ബാലമുരളി തമിഴില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയാണിത്. ഇപ്പോള്‍ തിയറ്ററുകളില്‍ ‘സൂരറൈപോട്ര്’ റീ റിലീസിന് 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഒരുങ്ങുന്നു എന്നാണ് വിവരം. ഫ്രീ ഡിസ്ട്രിബ്യൂഷനിലൂടെ തിയറ്ററുകളില്‍ എത്തിക്കുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ കളക്ഷനില്‍ നിന്നുള്ള വരുമാനം മുഴുവനും കോവിഡ് പ്രതിസന്ധി ബാധിച്ച സിനിമാ വിതരണ മേഖലയിലെ തൊഴിലാളികള്‍ക്കും തിയറ്റര്‍ രംഗത്തുള്ളവര്‍ക്കുമായി നല്‍കാനാണ് പദ്ധതി. തമിഴകത്ത് തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അടുത്ത വെള്ളിയാഴ്ച ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Suriya starrer ‘SoorariPotru’ will have a re-release in theaters soon. The Sudha Kogara directorial was earlier released via Amazon Prime.

Latest Other Language