സൂര്യയുടെ ‘ജയ് ഭീം’ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ്
തമിഴ് സൂപ്പര്‍താരം സൂര്യയുടെ പുതിയ ചിത്രം’ജയ് ഭീം’ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ടുള്ള ഒടിടി റിലീസായി എത്തും. നവംബറിലായിരിക്കും റിലീസ്. സൂര്യയുടെ കഴിഞ്ഞ ചിത്രം ‘സൂരറൈ പോട്ര്’ഉം നേരിട്ടുള്ള ഒടിടി റിലീസായിരുന്നു. ചിത്രത്തില്‍ അഭിഭാഷക വേഷത്തിലാണ് സൂര്യ എത്തുന്നത്. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമ സൂര്യയുടെ 39-ാം ചിത്രം എന്ന നിലയില്‍ സൂര്യ39 എന്നാണ് അറിയപ്പെട്ടിരുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.
കോവിഡ് പരിമിതിക്കുള്ളില്‍ വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന്‍റെ മുദ്രാവാക്യമാണ് ‘ജയ് ഭീം’ എന്നതിനാല്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയവും സാമൂഹ്യ രാഷ്ട്രീയ പ്രസക്തമായിരിക്കും എന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് തിരക്കഥ രചിച്ചിട്ടുള്ളത്. രജിഷ വിജയന്‍, പ്രകാശ് രാജെ, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Suriya’s’Jai Bhim’ will have a direct OTT release via Amazon prime in November. The TS Gnanavel directorial has Rajisha Vijayan as the female lead.