സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’, ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ കാണാം

Etharkum Thunindhavan
Etharkum Thunindhavan

തമിഴ് സൂപ്പര്‍താരം സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. സൂര്യയുടെ 40-ാം ചിത്രം എന്ന നിലയില്‍ ഇതുവരെ ‘സൂര്യ40’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ എന്ന പേരിലാണ് എത്തുക. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷന്‍പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. സൂര്യയ്ക്ക് ജന്‍മദിന സമ്മാനമായാണ് പ്രഖ്യാപനം.

സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ മാസ് എന്‍റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്നതിന് അണിയറ പ്രവര്‍ത്തകര്‍ തയാറെടുക്കുകയാണ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

Suriya40 title announced as ‘EtharkumThunindhavan’. Suriya will join soon in the second schedule of this Pandiraj directorial. Here is the first look motion poster.

You may also like...

Leave a Reply

Your email address will not be published. Required fields are marked *