അഭിഭാഷകനായി സൂര്യ, ‘ജയ് ഭീം’ ഫസ്റ്റ് ലുക്ക് കാണാം
തമിഴ് സൂപ്പര്‍താരം സൂര്യയുടെ അടുത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചു. ‘ജയ് ഭീം’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ അഭിഭാഷക വേഷത്തിലാണ് സൂര്യ എത്തുന്നത്. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമ സൂര്യയുടെ 39-ാം ചിത്രം എന്ന നിലയില്‍ സൂര്യ39 എന്നാണ് അറിയപ്പെട്ടിരുന്നത്. സംവിധായകന്‍ പാ രഞ്ജിത്താണ് ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.
Excited to share the First Look of #JaiBhim #ஜெய்பீம்@prakashraaj @tjgnan @RSeanRoland @srkathiir @KKadhirr_artdir @philoedit @anbariv @rajisha_vijayan #Manikandan #LijoMolJose @joshikamaya @PoornimaRamasw1 @thanga18 @kabilanchelliah @proyuvraaj @rajsekarpandian @2D_ENTPVTLTD pic.twitter.com/acDoYuir2K
— Suriya Sivakumar (@Suriya_offl) July 23, 2021
അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന്‍റെ മുദ്രാവാക്യമാണ് ‘ജയ് ഭീം’ എന്നതിനാല്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയവും സാമൂഹ്യ രാഷ്ട്രീയ പ്രസക്തമായിരിക്കും എന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് തിരക്കഥ രചിച്ചിട്ടുള്ളത്. രജിഷ വിജയന്‍, പ്രകാശ് രാജെ, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
The ongoing Suriya39 is ‘Jai Bheem’ now. Here is the first look for the TS Gnanavel directorial.