
ഇന്ത്യൻ ഒടിടി വിപണിയിലെ മുൻനിരക്കാരായ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും തമിഴ് വിനോദ വ്യവസായത്തിൽ പ്രമുഖമായ ഇടം നേടാൻ അൽപ്പപകാലമായി ശ്രമിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇതിനകം തന്നെ നാല് ഭാഗങ്ങളുള്ള ആന്തോളജി ദുരഭിമാനക്കൊല പ്രമേയമാക്കി തയ്യാറാക്കുകയാണ്. ആമസോൺ പ്രൈം ആകട്ടെ തമിഴില്‍ 9 ഭാഗങ്ങളുള്ള ഒരു വെബ് സീരീസ് ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്
നവരസങ്ങൾ ആധാരമാക്കി ഒരുക്കുന്ന ഈ വെബ് സീരിസിന് നേതൃത്വം നൽകുന്നത് പ്രമുഖ സംവിധായകൻ മണിരത്നമാണ്. ബിജോയ് നമ്പ്യാർ, കാർത്തിക് നരേൻ, ഗൗതം മേനോൻ എന്നിവരും ഓരോ ഭാഗങ്ങൾ ഒരുക്കുന്നുണ്ട്. നടന്മാരായ അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് എന്നിവരും ഈ സീരീസിലൂടെ സംവിധാനത്തിലേക്ക് കടക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, തമിഴ് സൂപ്പർ താരം സൂര്യയുടെ ഒടിടി അരങ്ങേറ്റവും ഇതിലൂടെ ഉണ്ടായേക്കും. ‘180’ ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് അദ്ദേഹത്തിന്റെ സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. കോവിഡ് 19 സാഹചര്യത്തിൽ ഈ വർഷം മറ്റു ചിത്രങ്ങൾ ചെയ്യേണ്ടെന്നാാാണ് സൂര്യ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീങ്ങിയാൽ തൻറെ ഭാഗങ്ങൾ സൂര്യ പൂർത്തിയാക്കും.
Suriya will make his OTT debut through a web series for Amazon Prime headed by veteran director Maniratnam.