സൂര്യയ്ക്ക് കോവിഡ്, ജാഗ്രത കൈവിടരുതെന്ന് താരം

തമിഴ് താരം സൂര്യ കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍. താന്‍ കോവിഡ് 19 പോസിറ്റിവ് ആയെന്ന വിവരം സൂര്യ തന്നെയാണ് പുറത്തുവിട്ടത്. ”എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്‌നേഹവും നന്ദിയും” ഇതാണ് സൂര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സന്ദേശം.

പാണ്ടിരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കേ ആണ് സൂര്യക്ക് കോവിഡ് പിടിപെട്ടത്. സൂധ കോംഗാരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൂരറൈപോട്ര് ആണ് സൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായി പുറത്തുവന്ന ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

Tamil actor Suriya tested positive for COVID 19. He urged every one to keep alert.

Latest Starbytes