കെ വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാനിന്റെ ഷൂട്ടിംഗ് അവസാനിച്ച് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ്. സാങ്കേതികമായും നിരവധി ജോലികള്‍ ബാക്കിയുള്ള ചിത്രം ഓഗസ്റ്റോടെ പുറത്തിറക്കാനാണ് പദ്ധതി. നാളെ തമിഴ് പുതുവത്സര ദിനത്തില്‍ ഒരു സര്‍പ്രൈസ് ടീസര്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വൈകിട്ട് 7 മണിക്കാണ് ടീസര്‍ പുറത്തിറക്കുന്നത്.
പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തില്‍ എത്തുന്നത് ആര്യയാണ്്. ആര്യയുടെ ഭാര്യ സയേഷയാണ് നായിക.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ചെന്നൈ,ഡെല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.