
ഹരി സംവിധാനം ചെയ്യുന്ന അരുവാ ആയിരുന്നു കോവിഡ് 19 നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് സൂര്യ ഉടന്‍ ജോയ്ന്‍ ചെയ്യാനിരുന്ന സാഹചര്യം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വാടിവാസല്‍’ ആണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റൊരു സൂര്യ ചിത്രം. അരുവാ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ വാടിവാസലും ആരംഭിക്കുന്നതിനായിരുന്നു സൂര്യയുടെ പദ്ധതി. എന്നാല്‍ ഒരല്‍പ്പം വ്യത്യസ്തമായ ലുക്ക് വാടിവാസലിന് ആവശ്യമാണ് എന്നതിനാല്‍ ഇതില്‍ മാറ്റമുണ്ടായി.
ഇപ്പോള്‍ കോവിഡ് 19 സൃഷ്ടിച്ച സാഹചര്യവും ലോക്ക്ഡൗണും സൂര്യ ചിത്രങ്ങളുടെ ഷെഡ്യൂളില്‍ പിന്നെയും മാറ്റം വരുത്തിയിരിക്കുന്നു എന്നാണ് വിവരം. അരുവാ നീട്ടിവെച്ച് വാടിവാസല്‍ ആദ്യം തുടങ്ങാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. മേക്ക്ഓവറിന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടതില്ലെന്നതാണ് ഇതിന് കാരണം. അതിനിടെ ഈ വര്‍ഷം ഷൂട്ടിംഗുകള്‍ക്ക് സൂര്യ ഇല്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അരുവാ അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ആണിത്.
Suriya may join Vetrimaran directorial ‘VaadiVaasal’ before Hari directorial ‘Aruva’ after lockdown.