താന്‍ സിനിമയില്‍ നിന്നു പിന്‍മാറിയിട്ടില്ലെന്നും അതിനു പിന്നില്‍ ചില സ്പൂറിയസ് എലമെന്റ്‌സ് ഉണ്ടെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ചില പിശാക്കളുടെ സംഭാവന അതിനു പുറകില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം അഹങ്കരിക്കട്ടെ. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെങ്കിലും പറയേണ്ട ആവശ്യം വരുമെന്നും അപ്പോള്‍ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഐഇമലയാളം വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.
കൊച്ചിയില്‍ നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീസുരക്ഷാ വിഷയം സിനിമയില്‍ മാത്രം ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന തന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ ത്രില്‍ അദ്ദേഹം മറച്ചുവെച്ചില്ല. പൊലീസിന് ചില വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇവിടത്തെ ചില രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും എക്‌സ്‌പോസ് ചെയ്യേണ്ടതുണ്ടെന്നും താരം പറഞ്ഞു. അതിനായി ഭരത്ചന്ദ്രന്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്. ലേലത്തിന്റെ രണ്ടാം ഭാഗം ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്യുന്നതിന് പദ്ധതിയുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
Tags:barathchandran ipslelam2Sureshgopi