സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒറ്റക്കൊമ്പന്‍റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുന്നു. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടി രൂപ മുതല്‍മുടക്കിലാണ് ഒരുക്കുന്നതെന്നാണ് വിവരം. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ ബിജു മേനോന്‍ എത്തുന്നുണ്ടെന്നാണ് വിവരം. നേരത്തേ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരാണ് സുരേഷ്ഗോപിയുടെ കഥാപാത്രത്തിനും സിനിമയ്ക്കും നല്‍കാനിരുന്നത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. രണ്ടു ചിത്രങ്ങളും ഒരു യഥാര്‍ത്ഥ വ്യക്തിത്വത്തെ ആധാരമാക്കിയാണ് തുടങ്ങിയത്. കോടതി വിധിയെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന്‍റെ പേര് മാറ്റി.
മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്‍റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ക്യാമറ ഷാജികുമാർ. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹർഷവർധൻ രാമേശ്വർ. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ നായികയും വില്ലനും ബോളിവുഡില്‍ നിന്നായിരിക്കും എന്നാണ് വിവരം.
Suresh Gopi’s Ottakkomban will start rolling soon. The Mathew Thomas directorial is bankrolling by Tomichan Mulakupadam.