മാസ് ഹീറോയായി വീണ്ടും സുരേഷ്ഗോപി, ‘കാവല്‍’ ട്രെയിലര്‍

Kaaval trailer
Kaaval trailer

ഏറെക്കാലത്തിനു ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രം ‘കാവല്‍’ ആണ്. നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രം ഏറക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍.

തനിക്ക് ഏറെ ആരാധകരെ നേടിത്തന്ന മാസ് ശൈലിയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാവല്‍. നിഥിന്റെ അച്ഛന്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. തിരക്കഥയും രണ്‍ജി പണിക്കരാണ് നിര്‍വഹിക്കുന്നത്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രം.

ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗെറ്റപ്പുകളിലാകും സുരേഷ് ഗോപിയും രണ്‍ജിയും ചിത്രത്തില്‍ ഉണ്ടാകുക, ചെറുപ്പവും പ്രായമായതും. രണ്ട് ഷെയ്ഡുകള്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിനുണ്ടെന്നും മുന്‍ കാലങ്ങളിലേതു പൊലെ ഒരു പവര്‍ പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്നും നിഥിന്‍ പറയുന്നു.

ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതംരഞ്ജിന്‍ രാജ്, എഡിറ്റര്‍മന്‍സൂര്‍ മുത്തൂട്ടി.

Here is the trailer for Suresh Gopi starrer Kaaval. The Nithin Ranji Panikkar directorial has Ranji Panikkar and Zaya David in pivotal roles.

You may also like...

Leave a Reply

Your email address will not be published. Required fields are marked *