ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സും സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളുള്‍പ്പടെ ഭാഗമാകുന്നുണ്ട്. മഹാവീര്‍ കര്‍ണയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ സെറ്റ് നിര്‍മാണത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
ചിത്രത്തിലെ രഥത്തില്‍ ഉപയോഗിക്കുന്ന മണി തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് പൂജിച്ചപ്പോള്‍ സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ സുരേഷ് ഗോപി ഉണ്ടായേക്കും. നേരത്തേ വിക്രമിനൊപ്പം ഐ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്.