വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മലയാളത്തിലൂടെയല്ല, തമിഴിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. തമിഴരസന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ബാബു യോഗേശ്വര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആന്റണി ആണ് നായകനാകുന്നത്.ഒരു പോലീസ് അന്വേഷണ കഥയായി ഒരുങ്ങുന്ന തമിഴരസനില്‍ രമ്യനമ്പീശന്‍ നായിക വേഷത്തിലെത്തുന്നു. വിജയ് ആന്റണി സിക്‌സ് പാക്ക് ഗെറ്റപ്പിലെത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.
പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങും. വര്‍ഷങ്ങള്‍ക്കു ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നസ്‌റിയയുമുണ്ട്.
Suresh Gopi returning to cinema through Kollywood. The movie titled as Thamizharasan has Vijay Antony in lead role. Babu Yogeswara direction. See some location pics.