സൂരാജ് വെഞ്ഞാറമ്മൂട് പിന്നണി ഗായകനായി അരങ്ങേറുന്ന ആദ്യ ഗാനം പുറത്തിറങ്ങി. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ‘ കുട്ടപിള്ളയുടെ ശിവരാത്രി’ക്കായാണ് സയനോരയുടെ സംഗീതത്തില്‍ സുരാജ് പാടിയത്. സയനോര ആദ്യമായി സംഗീതം നല്‍കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ടൈറ്റില്‍ വേഷമായ കുട്ടന്‍പിള്ളയെന്ന കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുന്നത് സുരാജാണ്.
മോഹന്‍ലാല്‍ സുരാജിന്റെ പാട്ട് കേള്‍ക്കാന്‍ സ്റ്റുഡിയോയില്‍ എത്തുകയും ഔദ്യോഗികമായി പാട്ട് ലോഞ്ച് ചെയ്യുകയും ചെയ്തു.
Tags:Jeen markkoskuttanpillayude sivarathriSayanoraSuraj venjarammood