ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു ജി എം എന്റർടൈൻമെന്റ് ബാനറിൽ എം പത്മകുമാർ സംവിധാനം ചെയ്യുന്ന “ പത്താം വളവ് “ൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തിന്റെ മെഗാ താരം മമ്മുക്ക , തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി , കൂടാതെ മലയാളത്തിന്റെ മറ്റ് പ്രിയ താരങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു . പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാം ആണ് ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി. പി.ആർ.ഒ: പി.ശിവപ്രസാദ്
Suraj Venjarammood and Indrajith essaying the lead role in M Padmakumar’s directorial ‘Pathaam Valavu’. Mammootty launched the title poster.