‘സൂപ്പര്‍ ശരണ്യ’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘സൂപ്പര്‍ ശരണ്യ’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

ഗിരീഷ് എഡി സംവിധാനം ചെയ്ത് അനശ്വര രാജൻ മുഖ്യവേഷത്തിലെത്തുന്ന ‘സൂപ്പര്‍ ശരണ്യ’ തിയറ്ററുകളില്‍ എത്തി. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. കണ്ടിരിക്കാവുന്ന ഒരു എന്‍റര്‍ടെയ്നര്‍ എന്ന പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് പൊതുവില്‍ വരുന്നത്.


സജിത്ത് പുരുഷൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് എഡിറ്റിംഗ്. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.


വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നു. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

Anaswara Rajan and Arjun Ashok starrer ‘Super Saranya’ is getting average reports. The Gireesh AD directorial is a campus fun film.

Film scan Latest