ഗിരീഷ് എ ഡി സംവിധാനം ചെയ്ത് അനശ്വര രാജൻ മുഖ്യവേഷത്തിലെത്തുന്ന ‘സൂപ്പര്‍ ശരണ്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. സജിത്ത് പുരുഷൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് എഡിറ്റിംഗ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നു. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.
Here is the first look poster for Anaswara Rajan and Arjun Ashok directorial ‘Super Saranya’. The Gireesh AD directorial is a campus fun film.