മലയാളത്തില്‍ നായകനായും സഹതാരമായും വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ സണ്ണി വെയ്ന്‍ തന്റെ കോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ജിപ്‌സി എന്ന ചിത്രത്തില്‍ കോഴിക്കോട്ടുള്ള ഒരു സഖാവായാണ് സണ്ണി വെയ്ന്‍ എത്തുന്നത്. ജീവയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
View this post on InstagramStepping into my Tamil debut Glad and excited to work with such super talented people. Completing shoot for #gypsy. Expecting your prayers and support as always #candidshot captured by someone in the crowd, thaaanks!
ജോക്കര്‍, കുക്കൂ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് രാജു മുരുകന്‍. ഇതില്‍ ജോക്കര്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന കുട്ടനാടന്‍ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി എന്നിവയില്‍ പ്രധാന വേഷങ്ങള്‍ സണ്ണി വെയ്ന്‍ ചെയ്തിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവമാണ് സണ്ണി വെയ്ന്‍ നായകനായി റിലീസ് കാക്കുന്ന ചിത്രം.