നവാഗതനായ അബ്ദുള്‍ മജീദിന്റെ സംവിധാനത്തില്‍ സണ്ണി വെയിന്‍, ലാല്‍, ചെമ്ബന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫ്രഞ്ച് വിപ്ലവം ഒക്‌റ്റോബര്‍ 26ന് തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. തടി കുറച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള തന്റെ ചിത്രം നേരത്തേ സണ്ണി വെയ്ന്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി വ്യത്യസ്തമായൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
View this post on Instagram📢.📢 Akashavani online announcement!!! Listen what Nagavalli has to say #oct26 Don’t forget the date! #frenchviplavam @maju_director @lukkooo @aryaksalim @pappinu_ @iprashantpillai
തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയ താരങ്ങളുമുണ്ട്.