സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം 2019 മാര്‍ച്ചിലോ ഏപ്രിലിലോ ആയി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തുഷാര്‍ എസ് ആണ് ‘ അനുഗ്രഹീതന്‍ ആന്റണി’ നിര്‍മിക്കുന്നത്.
View this post on Instagram#thissummer #2019 #AnughraheethanAntony A prince Joy film @iam_prince_joy
ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് നവീന്‍ ടി മണിലാലാണ്. അരുണ്‍ മുരളീധരന്‍ സംഗീതവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെല്‍വകുമാര്‍ എസ് ക്യാമറ കൈകാര്യം ചെയ്യുന്നു.