ദിലീപ് നായകനാകുന്ന ക്രിസ്മസ് ചിത്രം ‘മൈ സാന്റ’യില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തില്‍ എത്തുന്നു.
ഓര്‍ഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എബി മാത്യു എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഏഴു വയസുള്ള ഒരു കുട്ടിയും സാന്റാക്ലോസായി എത്തുന്ന ഒരാളുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇതില്‍ സാന്റയായാണ് ദിലീപ് എത്തുന്നത്. അനുശ്രീയാണ് നായിക. എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്ന ചിത്രമാണ് ദിലീന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ചിത്രം കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.
Director Sugeeth’s Dileep film ‘My Santa’ eyeing Dec 19 release. Sunny Wayne in a pivotal role. Here is the character poster of Sunny.