നവാഗതനായ അബ്ദുള്‍ മജീദിന്റെ സംവിധാനത്തില്‍ സണ്ണി വെയിന്‍, ലാല്‍, ചെമ്ബന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. തടി കുറച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള തന്റെ ചിത്രം നേരത്തേ സണ്ണി വെയ്ന്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ഷൂട്ടിംഗ് സ്റ്റില്‍ പങ്കുവെച്ചുകൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം താരം അറിയിച്ചത്.
Wrapped!!!!! See you soon in theatres!!! #frenchviplavam
തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയ താരങ്ങളുമുണ്ട്.