43 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരതനാട്യ വേദിയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുഹാസിനി മണിരത്‌നം. 1976ല്‍ 13-14 വയസുള്ളപ്പോള്‍ അരങ്ങേറ്റം നടത്തിയ സുഹാസിനി പിന്നീട് നൃത്ത വേദികളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. ശാരശാലയ നൃത്ത വിദ്യാലയത്തിന്റെ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് സുഹാസിനി നൃത്തം അവതരിപ്പിച്ചത്.
പണ്ട് മുത്തശ്ശിക്ക് അസുഖം കൂടുതലായ ഘട്ടത്തില്‍ തന്റെ നൃത്തം കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോളാണ് തിടുക്കത്തില്‍ അരങ്ങേറ്റം സംഘടിപ്പിച്ചത്. നൂറോളം പേര്‍ മാത്രമാണ് അതിഥികളായെത്തിയതെന്നും അന്നു തൊട്ടുള്ള കാലത്തില്‍ ഇപ്പോഴാണ് വീണ്ടും ചിലങ്കയണിയുന്നതെന്നും വെളിപ്പെടുത്തുകയാണ് സുഹാസിനി. അന്ന് മുഖത്ത് മേക്കപ്പിട്ട സേതുമാധവന്‍ എന്ന കലാകാരനാണ് ഇപ്പോഴും മേക്കപ്പിടുന്നത് എന്ന സവിശേഷതയുമുണ്ട്.
Tags:Suhasini Maniratnam