കോവിഡ് 19 മൂലം തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഡിജിറ്റല്‍ റിലീസ് നടത്തിയ ‘സൂഫിയും സുജാതയും’ റെക്കോഡ് കാഴ്ചക്കാരെ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. ഒടിടി റിലീസുകളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ‘സൂഫിയും സുജാതയും’ എന്ന് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയ ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നരണിപ്പുഴ ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ്‌നന്ദനും അതിഥി റാവു ഹൈദരിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഒരു മിസ്റ്റിക് പ്രണയത്തിന്റെ സ്വാഭാവം ഉള്‍ക്കൊള്ളുന്ന പരിചരണ രീതി ചിത്രത്തില്‍ ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രം സാറ്റലൈറ്റ് റൈറ്റ്‌സ് കൂടി കൈമാറുന്നതോടെ തിയറ്റര്‍ റിലീസ് ഇല്ലാതെ തന്നെ ലാഭകരമാകുമെന്നാണ് കരുതുന്നത്. എം ജയചന്ദ്രന്‍ ചിത്രത്തിനായി ഒരുക്കിയ സംഗീതവും ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
‘Sufiyum Sujathayum’ made an OTT release record as per makers. The Naranippuzha Shanavas directorial is now streaming in Amazon Prime. Aditi Rao Hydari, Dev Nandan, Jayasurya in lead roles.