Select your Top Menu from wp menus
New Updates
  • തണ്ണീര്‍ മത്തന്‍ സംവിധായന്റെ ‘സൂപ്പര്‍ ശരണ്യ’ യില്‍ അര്‍ജുനും അനശ്വരയും

  • അന്‍വര്‍ റഷീദ് തമിഴിലേക്ക്, തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്

  • ‘ഫോര്‍’-ല്‍ സിദ്ദിഖ് എത്തുന്നത് അധ്യാപകനായി

  • ഓള്- മണിയറയിലെ അശോകനിലെ പാട്ട് കാണാം

  • അപ്പാനി ശരത്തിന്റെ തിരക്കഥയില്‍ ആക്ഷന്‍ ചിത്രം ‘ചാരം’

  • ചീത്ത പറഞ്ഞ് കരയിപ്പിച്ച ചാനല്‍ ഹെഡിനോട് നൈല ഉഷ പകരം വീട്ടിയതിങ്ങനെ

  • വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിജയ് സേതുപതി, ലാഭം ട്രെയ്‌ലര്‍

  • രാക്ഷസന്‍ ഹിന്ദി റീമേക്ക് ഉടന്‍ തുടങ്ങും

  • സൂരറൈപോട്ര് ഒടിടി റിലീസ് പ്രഖ്യാപിച്ചു

  • ക്രിസ്റ്റഫര്‍ നോളന്റെ ‘ടെനറ്റ്’, അവസാന ട്രെയ്‌ലര്‍ പുറത്തിറങ്ങി

‘സൂഫിയും സുജാതയും’ ആമസോണില്‍ എത്തി, ആദ്യ പ്രതികരണങ്ങള്‍ കാണാം

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഡിജിറ്റല്‍ റിലീസ് നടത്തുന്ന ആദ്യ മലയാള ചിത്രമായി ‘സൂഫിയും സുജാതയും’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതി റാവു ഹൈദരിയും പുതുമുഖം ദേവ് മോഹനും ടൈറ്റില്‍ വേഷങ്ങളില്‍ എത്തുമ്പോള്‍ ഒരല്‍പ്പം പ്രതിനായക സ്വഭാവമുള്ള വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തവരുടെ മികച്ച പ്രകടനവും എം ജയചന്ദ്രന്‍ ഒരുക്കിയ മനോഹര സംഗീതവുമാണ് ചിത്രത്തിലുണ്ടെന്ന് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.


സിദ്ദിഖ്, മണികണ്ഠന്‍ പട്ടാമ്പി, കലാ രഞ്ജിനി, സ്വാമി ശൂന്യ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നായികാ കഥാപാത്രം ഊമയായതിനാല്‍ സംഗീതത്തിലൂടെ പ്രണയം പങ്കുവെക്കുന്ന രംഗങ്ങള്‍ ഏറെയുണ്ട്. ക്യാമറ അനു മൂത്തേടത്തും എഡിറ്റിംഗ് ദീപു ജോസഫും നിര്‍വഹിച്ചിരിക്കുന്നു.


തിയറ്ററിനായി ചിത്രീകരിച്ച് തിയറ്റര്‍ റിലീസ് ഒഴിവാക്കിയ ചിത്രം എന്ന നിലയ്ക്ക് തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ നല്‍കിയ വിശദീകരണത്തില്‍ എതിര്‍പ്പുകളെല്ലാം അവസാനിച്ചിട്ടുണ്ടെന്നാണ് വിജയ് ബാബു പറയുന്നത്. എല്ലാതരം പ്രേക്ഷകരെയും തിയറ്ററില്‍ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ചിത്രം അല്ല എന്ന നിലയില്‍ അനന്തമായി കാത്തിരിക്കാതെ ഡിജിറ്റല്‍ റിലീസ് തെരഞ്ഞെടുത്തത് ഉചിതമായി എന്ന അഭിപ്രായവും പ്രേക്ഷകരില്‍ നിന്ന് ഉയരുന്നു.

‘Sufiyum Sujathayum’ is now streaming in Amazon Prime. The Naranippuzha Shanavas directorial is the direct OTT release in Malayalam due to COVID 19. Dev Nandan, Aditi Rao Hydari, Jayasurya in lead roles.

Previous : സിനിമയില്‍ പോലും ഇങ്ങനൊരു വേഷത്തില്‍ എത്തിയിട്ടില്ല: മാമുക്കോയ

Related posts