കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി സുഡാനി ഫ്രം നൈജീരിയ മാറിയെന്ന് റിപ്പോര്‍ട്ട്. 44 ദിവസങ്ങളില്‍ നിന്ന് 1.34 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മൂന്ന് ഷോകളുണ്ട്.
സക്കറിയ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റിയലിസ്റ്റിക്കായ ഒരു ഇന്റര്‍നാഷണല്‍ സിനിമയെന്നാണ് അഭിപ്രായം നേടിയത്. ചിത്രം ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ് നിര്‍മിച്ചത്.
23 ദിവസം കൊണ്ടാണ് സുഡാനി മള്‍ട്ടിപ്ലക്‌സില്‍ 1 കോടി ക്ലബ്ബിലെത്തിയത്. യുഎഇ- ജിസിസി സെന്ററുകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. പുലിമുരുകനും ഗ്രേറ്റ്ഫാദറിനും ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് 5 കോടി രൂപയ്ക്കു മുകളില്‍ കളക്ഷന്‍ നേടുന്ന ചിത്രമായും സുഡാനി മാറി. 30 കോടിയോളം രൂപയുടെ ടോട്ടല്‍ ബിസിനസ് ചിത്രത്തിന് ഇതുവരെ ലഭിച്ചെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 2 കോടിക്കു താഴെ മാത്രമാണ് സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാണ ചെലവ്.
Tags:sakhariaSamuel robinsonsoubin shahirsudani from nigeria