New Updates
  • പഞ്ചവര്‍ണ തത്തയിലെ പുതിയ ഗാനം കാണാം

  • മരുഭൂമിയിലും മാസായി ടോവിനോ- വെക്കേഷന്‍ വീഡിയോ കാണാം

  • മമ്മൂട്ടിയുടെ അങ്കിള്‍ വില്ലനോ, ആദ്യ ടീസര്‍ കാണാം

  • യാത്ര മുതല്‍ പരോള്‍ വരെ, മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങള്‍- വിഡിയോ

  • കമ്മാര സംഭവത്തിലെ ആദ്യ ഗാനം കാണാം

  • രജനീകാന്തിന്റെ വില്ലനായി നവാസുദ്ദീന്‍ സിദ്ദിഖി

  • യാത്രയില്‍ മമ്മൂട്ടിയുടെ മകനായി സൂര്യ, സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം അജയ് തുണ്ടത്തില്‍ ഏറ്റുവാങ്ങി

  • പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒന്നുമറിയാതെ’ എത്തുന്നു

  • ആര്‍ജിവി- നാഗാര്‍ജുന ചിത്രം ഓഫിസറുടെ ടീസര്‍ കാണാം

മള്‍ട്ടിപ്ലക്‌സില്‍ അരക്കോടി പിന്നിട്ട് സുഡാനി

സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുഡാനി ഫ്രം നൈജീരിയ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. സൗബിനൊപ്പം സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റിയലിസ്റ്റിക്കായ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണെന്നാണ് അഭിപ്രായമുയരുന്നത്. ആദ്യ ദിനത്തില്‍ ശരാശരി കളക്ഷന്‍ മാത്രമുണ്ടായിരുന്ന ചിത്രം പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ധിപ്പിക്കുകയാണ് ആദ്യ ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 4.20 ലക്ഷം കളക്ഷനാണ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ 90 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സിയോടെ കളക്ഷന്‍ 5.86 ലക്ഷമായി ഉയര്‍ന്നു. ഞായറാഴ്ച കൂടിയായ മൂന്നാം ദിനത്തില്‍ 99 ശതമാനം ഒക്കുപ്പന്‍സിയോടെ 6.37 ലക്ഷം കളക്റ്റ് ചെയ്യാനും സുഡാനിക്കായിട്ടുണ്ട്.
ഇപ്പോള്‍ 10 ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ 56.50 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ് ചിത്രം. കൊച്ചി മള്‍ട്ടിപ്ലക്‌സ് 1 കോടി ക്ലബില്‍ ചിത്രം ഉറപ്പായും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സക്കറിയ സംവിധാനം ചെയ്ത ചിത്രം ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ് നിര്‍മിച്ചത്.

Previous : കരീനയുടെ ഫിറ്റ്‌നസ് അങ്ങനെയൊന്നും പൊയ്‌പ്പോകില്ല മക്കളേ; വിഡിയോകള്‍ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *