വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ‘ഹൃദയം’ പ്രണവ് മോഹന്‍ലാല്‍ എന്ന പുതിയൊരു താരോദയത്തിന് വഴിവെക്കുകയാണ്. താരപുത്രന്‍ എന്ന നിലയില്‍ അരങ്ങേറിയ ആദ്യ ചിത്രം വിജയിക്കുകയും രണ്ടാമത്തെ ചിത്രം വലിയ പരാജയമാകുകയും ചെയ്ത പ്രണവിന് താന്‍ ഭാവി സാധ്യതകളുള്ള ഒരു നടനാണെന്ന് തെളിയിക്കാന്‍ ഹൃദയത്തിലൂടെ സാധിച്ചിരിക്കുന്നു എന്നാണ് നിരൂപണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം കണ്ട പ്രണവിന്‍റെ അമ്മ സുചിത്രയുടെ വാക്കുകളും ഇപ്പോള്‍ വൈറലാകുകയാണ്.
‘അവന്‍ നടന്‍ എന്ന നിലയില്‍ ഏറെ ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ചില രംഗങ്ങളില്‍ അവന്‍റെ അച്ഛന്‍ മാനറിസങ്ങളോട് സാദൃശ്യം തോന്നി. സിനിമ ഏറെ ഇഷ്ടപ്പെട്ടു. കൂടുതല്‍ സംസാരിച്ചാല്‍ ഇമോഷ്ണല്‍ ആയിപ്പോകും, ‘ ഇങ്ങനെയാണ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സുചിത്ര പ്രതികരിച്ചത്. മികച്ച ഇമോഷ്ണല്‍ ഡ്രാമയെന്നും പ്രണയചിത്രമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെകുറിച്ച് വരുന്നത്.
കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ഹിഷാം അബ്ദുള്‍വഹാബ് ഒരുക്കിയ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു.
Suchithra Mohanlal went emotional after seeing Pranav Mohanlal’s performance on screen in Vineeth Sreenivasan directorial Hridayam.