മലയാളത്തിലും തമിഴിലുമായി ഒരുക്കിയ മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ തമിഴ് പതിപ്പ് നാളെ പ്രദര്‍ശനത്തിനെത്തുന്നില്ല. നാളെ നിരവധി തമിഴ് ചിത്രങ്ങളും ഹിന്ദി ചിത്രങ്ങളും റിലീസ് ചെയ്യുന്നതിനാല്‍ സ്ട്രീറ്റ്‌ലൈറ്റ്‌സ് തമിഴ് പതിപ്പ് കൂടുതല്‍ തിയറ്ററുകളില്‍ വിപുലമായി റിലീസ് ചെയ്യുന്നതിനായി മാറ്റിവെക്കുകയാണെന്ന് സംവിധായകന്‍ ഷാംദത്ത് അറിയിച്ചു. മലയാളം പതിപ്പ് കേരളത്തിലും ജിസിസിയിലും 26ന് തന്നെ തിയറ്ററുകളിലെത്തും. ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. പല കഥകളായി തുടങ്ങി മുന്നോട്ടുപോകുന്ന ചിത്രത്തിലെ ഒരു നായകനാണ് താന്‍ എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ സിനിമയില്‍ ഒരു മണിക്കൂറോളം മാത്രമാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുക. മമ്മൂട്ടിയുടെ പ്ലേഹൗസ് തന്നെയാണ് ചിത്രം നിര്‍മിച്ച് തിയറ്ററുകളിലെത്തിക്കുന്നത്.