ജിനു വി എബ്രഹാമിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം’കടുവ’യുടെ റിലീസിന് എറണാകുളം സബ് കോടതിയുടെ സ്റ്റേ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ എന്ന കഥാപാത്രം സൃഷ്ടിക്കുന്നതിന് പ്രചോദനമായതായി പറയപ്പെടുന്ന പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹര്‍ജിയിലാണ് നടപടി.
ചിത്രം തന്‍റെ ജീവിത കഥയാണ് അവതരിപ്പിക്കുന്നതെന്നും ചിത്രത്തിലെ ചില രംഗങ്ങള്‍ തനിക്കും കുടുംബത്തിനും അവഹേളനപരമാകുമെന്ന് കരുതുന്നതായും ഹര്‍ജിക്കാരന്‍ പറയുന്നു. ഭാഗികമായോ പൂര്‍ണമായോ ചിത്രം ഏതുവിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സ്റ്റേ ബാധകമാണ്. ചിത്രം ജോസ് കുരുവിനാക്കുന്നേലിന്‍റെ ജീവിത കഥയല്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ മാത്രം സാമ്യമുള്ള വ്യത്യസ്തമായ മറ്റൊരു കഥയാണെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്.
വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയ് എത്തും. 2019ല്‍ പൃഥ്വിയുടെ ജന്‍മദിനത്തിലാണ് കടുവ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 7 വര്‍ങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രം കൂടിയാണ് കടുവ.
Ernakulam sub-court announced a stay for the release of Prithviraj starrer Kaduva. The Shaji Kailas directorial has Samyuktha Menon as the female lead.