2018ലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിന്‍ ഷാഹിറും മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു കുപ്രസിദ്ധ പയ്യനിലെ പ്രകടനം നിമിഷ സജയനെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കി. ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ്ജ്.
മികച്ച കഥാകൃത്ത്: ജോയ് മാത്യൂ
മികച്ച ക്യാമറമാന്‍: കെയു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്: സക്കറിയ, മുഹ്‌സിന്‍ പെരാരി (സുഡാനി ഫ്രം നൈജീരിയ)
മികച്ച സംഗീത സംവിധായകന്‍: ബിജിപാല്‍
ജനപ്രിയചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നവാഗത സംവിധായകന്‍: സക്കറിയ
മികച്ച സിനിമ- ‘ കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’.
മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണന്‍
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്