ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ബ്രഹ്മാണ്ഡ സംവിധായകനെന്ന് പുകഴ് കേട്ട എസ്എസ് രാജമൗലിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂനിയര്‍ എന്‍ടിആറും രാം ചരണുംം പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രധാനമായും തെലുങ്ക് പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചാണ് ഒരുക്കുന്നത്. റസ് ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണിതെന്നാണ് സൂചന. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. നേരത്തേ ബാഹുബലിക്കു ശേഷമുള്ള രാജമൗലി ചിത്രത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
Tags:jr.ntrss rajamouli