തെലുങ്ക് ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയും കുടുംബവും കോവിഡ് 19 മുക്തരായി. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധിയില്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നും എങ്കിലും ചടങ്ങ് എന്ന നിലയില്‍ ടെസ്റ്റ് നടത്തിയെന്നും രാജമൗലി അറിയിച്ചു. എല്ലാവരുടെയും ഫലം നെഗറ്റിവാണ്. കോവിഡിനെതിരായ ആന്റിബോഡികള്‍ പ്ലാസ്മാ ദാനത്തിന് തക്കവണ്ണം ശരീരത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ മൂന്നാഴ്ച കൂടി കാത്തിരിക്കണമെന്നാണ് ഡോക്റ്റര് പറഞ്ഞിട്ടുള്ളതെന്നും രാജമൗലി വ്യക്തമാക്കി.
രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചിരുന്നത്. ചെറിയ പനിയും പരിമിതമായ ലക്ഷണങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ബാഹുബലി സീരീസിലൂടെ രാജ്യവ്യാപകമായി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് രാജമൗലി. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ആര്‍ആര്‍ ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
Director SS Rajamouli and family relieved from COVID 19. He has only mild symptoms.