സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയിലെ ടൈറ്റില്‍ വേഷത്തില്‍ നിന്നു പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് ശ്രുതി ഹാസന്‍. എന്തുകൊണ്ടാണ് ചിത്രം ഒഴിവാക്കിയതെന്ന് പറയാന്‍ പോലും താല്‍പ്പര്യമില്ലെന്നും ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു. സിനിമ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചില പാഠങ്ങള്‍ ഇതിലൂടെ ലഭിച്ചു. ഭാവിയില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു.
സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിനിമയില്‍ നിലനിന്നുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഏഴു വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞു. തിരക്കഥയും കഥയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ സിനിമ ഏറ്റെടുക്കുകയുള്ളുവെന്നും താരം പറഞ്ഞു.
Tags:samghamithrasruthi hasan