റഷ്യക്കാരനായ കാമുകനുമായുള്ള വിവാഹത്തിലേക്ക് തെന്നിന്ത്യന്‍ താര സുന്ദരി ശ്രിയ ശരണ്‍ നീങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്് തെറ്റാണെന്ന് വ്യക്തമാക്കി ശ്രിയ രംഗത്തെത്തി.
ഇപ്പോള്‍ റഷ്യയില്‍ പ്രതിശ്രുത വരന്റെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ശ്രിയ പോയിരിക്കുകയാണെന്നും രാജസ്ഥാനില്‍ വെച്ചായിരിക്കും വിവാഹമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ രാജസ്ഥാനില്‍ ശ്രിയയുടെ സുഹൃത്തിന്റെ വിവാഹമാണ് നടക്കുന്നതെന്ന് ശ്രിയയുടെ അമ്മ വ്യക്തമാക്കി. അടുത്തമാസത്തില്‍ മറ്റൊരു ബന്ധുവിന്റെ വിവാഹവുമുണ്ട്. ഈ ചടങ്ങുകള്‍ക്കായി വസ്ത്രവും സ്വര്‍ണവും വാങ്ങിയതാണ് തെറ്റായ വാര്‍ത്തകളിലേക്ക് നയിച്ചതെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags:sriya saran