ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം “പട്ടാ”
എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ “പട്ടാ” യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്‌ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
“ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലായ ഒരു പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ് ‘പട്ടാ’. സുമുഖനും സുന്ദരനും ബുദ്ധിമാനും അടുത്തത് എന്താണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് സഹപ്രവർത്തകർക്ക് പിടി കൊടുക്കാത്തതുമായ ഒരു സി ബി ഐ ഓഫീസറാണ് നായകൻ. ഈ കഥാപാത്രമാകുവാൻ പലരെയും ഞാൻ മനസ്സിൽ ആലോചിച്ചെങ്കിലും എന്റെ അന്വേഷണം ശ്രീശാന്തിലെത്തുകയായിരുന്നു. കഥ കേട്ടയുടൻ തന്നെ ഇതിലെ സി ബി ഐ ഓഫീസറാകാൻ ശ്രീശാന്ത് നിറഞ്ഞ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു. എന്നുമാത്രമല്ല ആ ക്യാരക്ടറിന്റെ ചില ഷെയ്ഡുകൾ അദ്ദേഹം അഭിനയിച്ചു കാണിക്കുകയും ചെയ്തു. ഞാൻ പ്രതീക്ഷിക്കുന്നതിനുമപ്പുറം അദ്ദേഹമീ കഥാപാത്രത്തെ ഉജ്ജ്വലമാക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും പിടിച്ചിരുത്തത്തക്കതായ പുതുമയുള്ളൊരു എലിമെന്റ് പട്ടായുടെ ഹൈലൈറ്റാണന്ന് ഞാൻ ഉറപ്പ് തരുന്നു.” പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പറയുന്നു.
ബാനർ – എൻ എൻ ജി ഫിലിംസ്, സംവിധാനം – ആർ രാധാകൃഷ്ണൻ , നിർമ്മാണo – നിരുപ് ഗുപ്ത, ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു ആർ എസ് , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
Cricket player Sreesanth will essay lead role in Bollywood movie Patta. The R Radhakrishnan directorial will start rolling soon.