വിഎം വിനുവിന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. ആലത്തൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യമായാണ് ഒരു ചിത്രത്തില്‍ ശ്രീനിവാസന്‍ തന്റെ ഇളയ മകനൊപ്പം എത്തുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് നര്‍മത്തിലൂടെ കുട്ടിമാമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. യുദ്ധത്തിനിടയിലെ ചില സംഭവങ്ങള്‍ അയാളില്‍ ചെലുത്തിയ സ്വാധീനം ചിത്രം ചര്‍ച്ച ചെയ്യുന്നു. കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത് ശ്രീനിവാസനാണ്. ശേഖരന്‍ കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. മീശ പിരിച്ചുവെച്ച ഗെറ്റപ്പിലാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്.
മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ക്യാമറ ചലിപ്പിക്കുന്നത്. സുരഭി, പ്രേംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. പാലക്കാട്, കൊല്ലങ്കോട് എന്നിവയാണ് പ്രധാന ലൊക്കേഷന്‍.
Tags:dhyan sreenivasankuttimamasreenivasanvm vinu