ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്.
രക്തത്തിലെ ഷുഗർ അളവ് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് മകൻ വിനീത് ശ്രീനിവാസൻ അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Tags:sreenivasan