ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കത്തോളീ..’

ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കത്തോളീ..’

ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി, ഗ്രേസ് ആൻ്റണി, ആൻ ശീതൾ, അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറക്കിയത്. പൂജ ചടങ്ങുകള്‍ കോഴിക്കോട് നടന്നു. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറില്‍ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, ആർട്ട് ഡയറക്ടർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പി. ആർ. ഓ. മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.

Sreenath Bhasi, Grace Antony, and Ann SHethal essaying the lead roles in Bijith Bala directorial ‘ ‘PadachoneIngaluKatholee’. Launched with official pooja.

Latest Upcoming