റിയല്‍ സ്‌പോര്‍ട്‌സ് സ്‌റ്റോറികള്‍ക്ക് ബോളിവുഡില്‍ ഏറെക്കാലമായി വലിയ പ്രിയമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ കഥ സിനിമയാകുന്നു. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറായിരിക്കും സൈന നെഹ്‌വാളാകുക. ജീവിതത്തില്‍ ബാഡ്മിന്റണ്‍ കളിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ലെന്നും സൈനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാഗ്യമായി കാണുന്നുവെന്നും ശ്രദ്ധ പറയുന്നു. ശ്രദ്ധയെ തന്റെ വേഷം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രദ്ധയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.
Tags:saina nehvalsradha kapoor