ത്രില്ലറും പ്രതികാരവും മാസ് ചിത്രങ്ങളും ഒക്കെയായി മറ്റൊരു ട്രാക്കിലാണ് മലയാളസിനിമ ഇപ്പോൾ. അതുകൊണ്ട് തന്നെ നല്ല ഒരു റൊമാൻ്റിക് ഡ്രാമ ചിത്രം മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ശ്രീലാൽ നാരായണൻ എന്ന നവാഗത സംവിധായകൻ. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, നാദിർഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദൻ, സലീം കുമാർ തുടങ്ങിയവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിക്കിയത്. ചെറിയ വൈകല്യങ്ങൾ പോലും വലിയ കുറവായി കാണുന്ന പലർക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പെരുതി കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സ്പ്രിംഗ്.
ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, മറീന മൈക്കിൾ എന്നിവരോടൊപ്പം ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിക് ജോൺ, ആർട്ട്- ദിൽജിത് എം ദാസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്, ഡിസൈൻ- ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Here is the title poster for the movie ‘Spring’. Adil Ibrahim and Aradhya Ann essaying the lead role in this Sreelal Narayanan directorial.